Meta ഉൽപ്പന്നങ്ങ‌ളിൽ AI ഉള്ളടക്കം എങ്ങനെയാണ് തിരിച്ചറിയുന്നത്

പരസ്യങ്ങൾക്ക് AI ഉള്ളടക്കം ലേബൽ ചെയ്യുന്നതും തിരിച്ചറിയുന്നതും വ്യത്യസ്‌തമാണ്.

പുത്തൻ മാർഗ്ഗങ്ങളിലൂടെ ചിത്രങ്ങളെയും ടെക്‌സ്‌റ്റിനെയും സൃഷ്‌ടിക്കാനോ പരിഷ്‌കരിക്കാനോ സഹായിക്കുന്ന ഒരു ടൂളാണ് ജനറേറ്റീവ് നിർമ്മിത ബുദ്ധി (ജനറേറ്റീവ് AI).

ജനറേറ്റീവ് AI പ്രവർത്തിക്കുന്നത് എങ്ങനെയാണ്

ജനറേറ്റീവ് AI മോഡലുകളെ കോടിക്കണക്കിന് വിവരങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ചിരിക്കുന്നു. പുതിയ ഉള്ളടക്കം സൃഷ്‌ടിക്കുന്നതിന്, പ്രോംപ്‌റ്റുകളുടെയോ നിർദ്ദേശങ്ങളുടെയോ അടിസ്ഥാനത്തിൽ ഈ വിവര ശകലങ്ങൾക്കിടയിലെ പാറ്റേണുകളെയും ബന്ധങ്ങളെയും കുറിച്ച് ജനറേറ്റീവ് AI മോഡലുകൾ പഠിക്കുന്നു.

ഉദാഹരണത്തിന്, പൂക്കൾ നിറഞ്ഞ ഒരു പുൽത്തകിടിയിലൂടെ ഓടുന്ന 3 തവിട്ട് നിറത്തിലുള്ള നായ്ക്കളുടെ ചിത്രം ആവശ്യപ്പെടുന്നതിന് ജനറേറ്റീവ് AI ടൂളിൽ നിങ്ങൾക്ക് ഒരു അഭ്യർത്ഥന ടൈപ്പുചെയ്യാനാകും. അല്ലെങ്കിൽ ഷേക്‌സ്‌പിയറിനെപ്പോലെ വളരെ ശ്രദ്ധേയനായ ഒരു വ്യക്തിയുടെ ശൈലിയിൽ എഴുതിയ ഒരു നർമ്മം നിങ്ങൾക്ക് അഭ്യർത്ഥിക്കാം.

Meta ഉൽപ്പന്നങ്ങളിൽ AI-സൃഷ്‌ടിച്ച ഉള്ളടക്കം എങ്ങനെയാണ് തിരിച്ചറിയുന്നത്

AI ടൂളുകൾ ഉപയോഗിച്ച് സൃഷ്‌ടിച്ച അല്ലെങ്കിൽ പരിഷ്‌കരിച്ച ഉള്ളടക്കം, Meta ഉൽപ്പന്നങ്ങളിലുടനീളമുള്ള സുതാര്യത പ്രൊമൊട്ട് ചെയ്യാൻ സഹായിക്കുന്നതിന് തിരിച്ചറിഞ്ഞ് ലേബൽ ചെയ്‌തതാണ്.

ഉള്ളടക്കം സൃഷ്‌ടിക്കാനോ പരിഷ്‌കരിക്കാനോ കഴിയുന്ന നിരവധി AI ടൂളുകളുണ്ട്. ഈ ടൂളുകളിൽ ഒന്ന് ഉപയോഗിച്ച് സൃഷ്‌ടിച്ചതോ പരിഷ്‌കരിച്ചതോ ആയ ചില ഉള്ളടക്കത്തിന്, AI ടൂളുകൾ ഉപയോഗിച്ച് സൃഷ്‌ടിച്ചതോ പരിഷ്‌കരിച്ചതോ ആയ ഉള്ളടക്കമായി തിരിച്ചറിയുന്ന ഇൻഡസ്‌ട്രി-സ്‌റ്റാൻഡേർഡ് സിഗ്നലുകൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, ഒരു വ്യക്തി അവരുടെ പിന്തുടരുന്നവരുമായി പങ്കിടുന്നതിന് ഒരു സാധാരണ ഫോട്ടോ എഡിറ്റിംഗ് ടൂൾ ഉപയോഗിച്ച് ഒരു ചിത്രം എഡിറ്റ് ചെയ്തേക്കാം.

ഒരു ഫോട്ടോ എഡിറ്റിംഗ് ടൂൾ ഒരു ചിത്രത്തിന്റെ വലുപ്പം അല്ലെങ്കിൽ നിറം മാറ്റുന്നതിന് AI ഉപയോഗിക്കുകയാണെങ്കിൽ, ഇത് AI ഉപയോഗിച്ച് എഡിറ്റ് ചെയ്‌തതാണെന്ന് കാണിക്കുന്ന ഒരു സിഗ്നൽ ചിത്രത്തിൽ ഉണ്ടാകാം. ഉള്ളടക്കത്തിന് ഒരു ലേബൽ ആവശ്യമാണോ എന്ന് നിർണ്ണയിക്കുന്നതിന് Meta-യുടെ സിസ്‌റ്റങ്ങൾ ഈ സിഗ്നലുകൾ വായിക്കുന്നു.

Meta ഉൽപ്പന്നങ്ങളിൽ AI-സൃഷ്‌ടിച്ച ഉള്ളടക്കം എപ്പോഴാണ് ലേബൽ ചെയ്യുന്നത്

Meta ഉൽപ്പന്നങ്ങളിൽ നൈസർഗിക ഉള്ളടക്കം അല്ലെങ്കിൽ പരസ്യമല്ലാത്ത ഉള്ളടക്കം ലേബൽ ചെയ്യുന്നതിന് ചില മാർഗ്ഗങ്ങളുണ്ട്.

  • നൈസർഗിക ഉള്ളടക്കത്തിൽ Meta-യുടെ സിസ്‌റ്റങ്ങൾ എപ്പോഴാണ് AI സിഗ്നലുകൾ തിരിച്ചറിയുന്നത്
  • മൂന്നാം കക്ഷി ടൂളുകൾ ഉപയോഗിച്ച് സൃഷ്‌ടിച്ച ഉള്ളടക്കത്തിൽ, ഉള്ളടക്കം AI ഉപയോഗിച്ച് സൃഷ്‌ടിച്ചതോ പരിഷ്‌കരിച്ചതോ ആണോ എന്ന് കാണിക്കുന്ന സിഗ്നലുകൾ ഉണ്ടാകാം. AI ഉപയോഗിച്ചാണ് സൃഷ്‌ടിച്ചതെന്ന് സൂചിപ്പിക്കുന്ന സിഗ്നലുകളുള്ള ഉള്ളടക്കത്തെ AI വിവരം എന്ന് ലേബൽ ചെയ്യും. AI ഉപയോഗിച്ചാണ് പരിഷ്‌കരിച്ചതെന്ന് സൂചിപ്പിക്കുന്ന സിഗ്നലുകളുള്ള ഉള്ളടക്കത്തിന്, പോസ്‌റ്റ്, സ്‌റ്റോറി അല്ലെങ്കിൽ ത്രെഡ് എന്നിവയിൽ നേരിട്ട് AI വിവര ലേബൽ ഉണ്ടായിരിക്കില്ല. മെനു ക്ലിക്ക് ചെയ്‌ത് പോസ്‌റ്റ്, സ്‌റ്റോറി അല്ലെങ്കിൽ ത്രെഡ് എങ്ങനെയാണ് AI ഉപയോഗിച്ച് പരിഷ്‌കരിച്ചതെന്നത് സംബന്ധിച്ച് നിങ്ങൾക്ക് കൂടുതലറിയാനാകും.

  • ആളുകൾ എപ്പോഴാണ് അവരുടെ AI-സൃഷ്‌ടിച്ച ഉള്ളടക്കം ലേബൽ ചെയ്യുന്നത്
  • Meta ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക്, AI-സൃഷ്‌ടിച്ച ഉള്ളടക്കം അല്ലെങ്കിൽ AI ഉപയോഗിച്ച് സൃഷ്‌ടിച്ച ഉള്ളടക്കം പങ്കിടുമ്പോൾ AI വിവരം ഉപയോഗിച്ച് അവരുടെ ഉള്ളടക്കം ലേബൽ ചെയ്യാൻ കഴിയും, ചില സാഹചര്യങ്ങളിൽ ഇത് ആവശ്യമാണ്.

    Meta സാങ്കേതികവിദ്യകളിൽ ഉടനീളം AI-സൃഷ്‌ടിച്ച ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിനാൽ സുതാര്യത സംബന്ധിച്ച സമീപനം അപ്‌ഡേറ്റ് ചെയ്യുന്നത് Meta തുടരുന്നതായിരിക്കും.

നിങ്ങൾ കണ്ടേക്കാവുന്ന മറ്റ് AI ലേബലുകൾ

Meta-യുടെ AI ടൂളുകൾ ഉപയോഗിച്ച് സൃഷ്‌ടിച്ചതും അല്ലെങ്കിൽ എഡിറ്റ് ചെയ്‌‌തതും കൂടാതെ ഒരു പോസ്‌റ്റ്, സ്‌റ്റോറി, റീൽ അല്ലെങ്കിൽ ത്രെഡായി Facebook, Instagram അല്ലെങ്കിൽ Threads-ലേക്ക് പങ്കിട്ടതുമായ എല്ലാ ഉള്ളടക്കവും, AI ഉള്ളടക്കം എന്നായി സ്വയമേവ ലേബൽ ചെയ്യുകയോ ചില സാഹചര്യങ്ങളിൽ ഒരു ദൃശ്യമായ വാട്ടർമാർക്ക് ഫീച്ചർ ചെയ്യുകയോ ചെയ്‌തേക്കാം.

കുറിപ്പ്: എല്ലാ AI ഉള്ളടക്കത്തിലും അതിനെ തിരിച്ചറിയാൻ ആവശ്യമായ ഉള്ളടക്കം ഉൾപ്പെടുന്നില്ല.

എപ്പോഴാണ് AI വിവര ലേബൽ ആവശ്യമാകുന്നത്

AI ഉപയോഗിച്ച് ഉൾപ്പെടെ ഡിജിറ്റലായി സൃഷ്‌ടിച്ചതോ പരിഷ്‌കരിച്ചതോ രൂപമാറ്റം വരുത്തിയതോ ആയ ഫോട്ടോറിയലിസ്‌റ്റ് വീഡിയോ അല്ലെങ്കിൽ റിയലിസ്‌റ്റിക്-സൗണ്ടിംഗ് ഓഡിയോ ഉള്ളടക്കത്തിലുണ്ടാകുമ്പോൾ Meta-യ്‌ക്ക് ഒരു AI ലേബൽ ആവശ്യമാണ്.

കുറിപ്പ്: ആവശ്യ സാഹചര്യങ്ങളിൽ ഒരു ലേബൽ ഇല്ലാതെ ഉള്ളടക്കം പങ്കിടുന്നതിന് പെനാൽറ്റികളുണ്ടായേക്കാം.

AI ഉപയോഗിച്ച് സൃഷ്‌ടിച്ചതോ പരിഷ്‌കരിച്ചതോ ആയ ചിത്രങ്ങൾക്ക് Meta ഒരു ലേബൽ ആവശ്യപ്പെടുന്നില്ല. എന്നിരുന്നാലും, ഈ ചിത്രങ്ങൾക്ക് അവ AI-സൃഷ്‌ടിച്ചതാണ് അല്ലെങ്കിൽ AI ഉപയോഗിച്ച് പരിഷ്‌കരിച്ചതാണ് എന്ന് സിസ്‌റ്റങ്ങൾ തിരിച്ചറിയുകയാണെങ്കിൽ തുടർന്നും ഒരു ലേബൽ ലഭിച്ചേക്കാം.

ഒരു ലേബൽ ആവശ്യമായ ഡിജിറ്റലായി സൃഷ്‌ടിച്ച ഉള്ളടക്കത്തിന്റെ ഉദാഹരണങ്ങൾ:

  • ഔട്ട്‌ഡോർ മാർക്കറ്റിന് ചുറ്റും നടക്കുന്ന ഒരു കൂട്ടം ആളുകളുടെ റിയലിസ്‌റ്റിക്കായി കാണപ്പെടുന്ന ഒരു വീഡിയോ
  • രണ്ട് ആളുകൾ സംസാരിക്കുന്നതിന്റെ ഒരു ഓഡിയോ ഫയൽ
  • AI-സൃഷ്‌ടിച്ച വോക്കലുകൾ ഉപയോഗിച്ച് സൃഷ്‌ടിച്ച ഒരു ഗാനം
  • ഒരു റിയലിസ്‌റ്റിക് AI-സൃഷ്‌ടിച്ച വോയ്‌‌സ്ഓവർ ഉപയോഗിച്ച് വിവരിക്കുന്ന ഒരു റീൽ

ഒരു ലേബൽ ആവശ്യമില്ലാത്ത ഡിജിറ്റലായി സൃഷ്‌ടിച്ച ഉള്ളടക്കത്തിന്റെ ഉദാഹരണങ്ങൾ:

  • ഒരു കാർട്ടൂണിനോട് സാമ്യമുള്ള ഒരു ശൈലിയിൽ സൃഷ്‌ടിച്ച, ഒരു ഔട്ട്‌ഡോർ ലാൻഡ്‌സ്‌കേപ്പിന്റെ വീഡിയോ
  • ഒരു കാളയെ ഓടിക്കുന്ന വ്യക്തിയുടെ ചിത്രം (ചിത്രങ്ങൾക്ക് Meta ഒരു ലേബൽ ആവശ്യപ്പെടുന്നില്ല)

നിങ്ങൾക്ക് സുതാര്യതാ കേന്ദ്രത്തിൽ ഈ ആവശ്യകതെയെ കുറിച്ച് കൂടുതൽ വായിക്കാനാകും.

കുറിപ്പ്: ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ AI-സൃഷ്‌ടിച്ച ഉള്ളടക്കത്തെ കുറിച്ച് ഞങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിന് അനുസരിച്ച് ഞങ്ങളുടെ സുതാര്യതാ സമീപനം ഞങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നു. സ്വകാര്യതാ കേന്ദ്രത്തിൽ ജനറേറ്റീവ് AI-യെ കുറിച്ച് കൂടുതലറിയുക.

Share

Was this article helpful?

അതെ
ഇല്ല